നെല്‍സണ്‍ മണ്ടേല കേരളത്തിലെത്തുന്നു
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിലെ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ടേല കേരളത്തിലെത്തുന്നു.
മാര്‍ച്ച് 17 ശനിയാഴ്ച മാനവീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് ദക്ഷിണാഫ്രിക്കന്‍ വിമോചനസമരത്തിന്റെ നേതാവായ മണ്ടേല കേരളത്തില്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം മാനവീയം പരിപാടിയുടെ ഉദ്ഘാടനത്തിനായി മണ്ടേലയെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
ഗാന്ധി പീസ് പ്രൈസ് ഏറ്റുവാങ്ങാനായി മണ്ടേല മാര്‍ച്ച് 16 വെള്ളിയാഴ്ച ദില്ലിയിലെത്തുന്നുണ്ട്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.












Click it and Unblock the Notifications