ടി.എച്ച്. മുസ്തഫയ്ക്ക് സീറ്റില്ല?
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി. എച്ച്. മുസ്തഫയ്ക്ക് ഇക്കുറി സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.
മുസ്തഫയുടെ മണ്ഡലമായ കുന്നത്തുനാട്ടില്‍ മത്സരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ പിറവം എംഎല്‍എയുമായ ബെന്നി ബഹനാന്‍ കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബെന്നിയെ ഇക്കുറി മത്സരിപ്പിക്കണമെന്നാണ് ഐ വിഭാഗം ആവശ്യപ്പെടുന്നത്.
മുസ്തഫയെ പിണക്കി സീറ്റ് നേടാന്‍ കഴിയില്ലെന്ന ബോധ്യം കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകള്‍ക്കും വ്യക്തമാണ്. അതുകൊണ്ട് കെപിസിസിയില്‍ ഉന്നതസ്ഥാനം നല്‍കി മുസ്തഫയെ പാട്ടിലാക്കാനാണ് ശ്രമം. ഇടയ്ക്ക് മുസ്തഫയുടെ മകന്‍ സക്കീറിന് സീറ്റ് നല്‍കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനോടും ഐ വിഭാഗത്തിനുള്ളില്‍ നിന്നും എതിര്‍പ്പുണ്ടായി.
എന്തായാലും സ്ഥാനാര്‍ത്ഥിത്വം ഉറച്ച മട്ടില്‍ ബെന്നി ബഹനാല്‍ ഭവന സന്ദര്‍ശനം പോലും തുടങ്ങിക്കഴിഞ്ഞു. സിറ്റിംഗ് എംഎല്‍എയായ എം. പി. വര്‍ഗീസാണ് ഇത്തവണയും ഇവിടെ ഇടത് ടിക്കറ്റില്‍ മത്സരിക്കുന്നത്.
കുന്നത്തുനാടിന്റെ അയല്‍ മണ്ഡലമായ പെരുമ്പാവൂരില്‍ പി. പി. തങ്കച്ചന്‍ തുടര്‍ച്ചയായ അഞ്ചാം തവണയും മത്സരിക്കുന്നു. ഇടതുമുന്നണിയില്‍ ജനതാദളിന്റെ സീറ്റായ ഇതില്‍ സിപിഎം നോട്ടമിട്ടിട്ടുണ്ട്. സീറ്റ് ലഭിക്കുന്ന പക്ഷം ദീപിക മാനേജിംഗ് ഡയറക്ടറും മുന്‍ കൊച്ചി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. വി. ജെ. പാപ്പുവിനെ സ്വതന്ത്രനായി രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ നീക്കം.
എന്നാല്‍ സിപിഎമ്മിന് സീറ്റ് വിട്ടുകൊടുക്കേണ്ട എന്ന തീരുമാനിച്ചു കഴിഞ്ഞ ജനതാദള്‍ ജില്ലാ പ്രസിഡന്റ് മാത്യു ജോണിന്റെയും അഡ്വ. ജോസ് ചാക്കോയുടെയും പേരുകളാണ് പരിഗണിക്കുന്നത്.












Click it and Unblock the Notifications