Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുസ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

കൊച്ചി: എറണാകുളം ജില്ലയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രചാരണം തുടങ്ങി.

സ്ഥാനാര്‍ഥി ലിസ്റ് 15ന് തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കും. ലിസ്റ് പ്രസിദ്ധീകരിക്കുന്നത് കാത്തിരിക്കാതെ പ്രചാരണത്തിനിറങ്ങാന്‍ സ്ഥാനാര്‍ഥികള്‍ക്ക് മുന്നണി നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ട്.

എറണാകുളം മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന ഡോ.സെബാസ്റ്യന്‍ പോള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിന് തുടക്കമിട്ടുകഴിഞ്ഞു. നഗരഹൃദയത്തിലെ പ്രമുഖരെ നേരില്‍ കണ്ട് സ്ഥാനാര്‍ഥിയാണെന്നുള്ള വിവരം അറിയിച്ചുകൊണ്ടായിരുന്നു തുടക്കം. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലിനെയും സെബാസ്റ്യന്‍ പോള്‍ സന്ദര്‍ശിച്ചു. മറ്റ് മതമേലധ്യക്ഷന്മാരെയും വരുന്ന ദിവസങ്ങളില്‍ അദ്ദേഹം നേരില്‍ കാണും.

മട്ടാഞ്ചേരി മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന എം.എം.തോമസും പ്രധാനകേന്ദ്രങ്ങളില്‍ പര്യടനത്തിലാണ്. തിങ്കളാഴ്ച മുതല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് തുടങ്ങാനാണ് പരിപാടി.

കുന്നത്തുനാട് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി എം.പി.വര്‍ഗീസ്, തൃപ്പൂണിത്തുറയില്‍ മത്സരിത്തുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രന്‍പിള്ള എന്നിവര്‍ ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തിയാക്കി. പിറവത്തെ സിപിഎം സ്ഥാനാര്‍ഥി ഗോപി കോട്ടമുറിക്കലും ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തിയാക്കി. ചൊവാഴ്ച മുതല്‍ പ്രമുഖരെ നേരില്‍ കാണുന്ന കോട്ടമുറിക്കല്‍ 15ന് വീട്സന്ദര്‍ശനം തുടങ്ങും.

വടക്കേക്കരയിലെ സിപിഎം സ്ഥാനാര്‍ഥിയായ യുവനേതാവ് പി.രാജീവ് പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. രാജീവിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കുന്ന നോട്ടീസുകള്‍ പതിനഞ്ചിന് വിതരണം ചെയ്യും.

കോതമംഗലത്ത് പി.എം.ഇസ്മയിലും ഞാറക്കലില്‍ എന്‍സിപിയിലെ വി.കെ.ബാബുവും സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍സിപിപിയുടെ ജില്ലയിലെ മറ്റൊരു സീറ്റായ പള്ളുരുത്തിയില്‍ പി.എം.ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നും അറിയുന്നു. സ്ഥാനാര്‍ഥികളെ ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത ആലുവ,അങ്കമാലി സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറായിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി ലിസ്റ് സംബന്ധിച്ച് ഏകദേശ ധാരണയിലെത്തണമെങ്കില്‍ ഇനിയും ഒരാഴ്ചയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+