കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈഴവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണം

  • By Staff
Google Oneindia Malayalam News

കൊച്ചി: നിയമ നിര്‍മാണസഭയിലും ഭരണാധികാരത്തിലും ന്യായാസനത്തിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഈഴവസമുദായം തങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചു.

മാര്‍ച്ച് 10 ശനിയാഴ്ച വൈകുന്നേരം എറണാകുളം മറൈന്‍ ഡ്രൈവിലെ ശ്രീനാരായണ നഗറില്‍ എസ്എന്‍ഡിപി യോഗത്തിന്റെ അവകാശ പ്രഖ്യാപന റാലിയോടനുബന്ധിച്ച് ചേര്‍ന്ന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക, വ്യാവസായിക, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ഈഴവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചാണ് പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ എല്ലാ തലത്തിലും ഈഴവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കണം. വനിതകള്‍ക്ക് ഈ സഭകളില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും അതില്‍ പിന്നോക്കവിഭാഗത്തില്‍ പെട്ട വനിതകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുകയും വേണം. ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള അധികാരസഭകള്‍ രൂപമെടുക്കണമെന്നും അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകള്‍ തുടങ്ങിയതിന്റെ പ്രതീകമാണ് ഈ സമ്മേളനമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

ക്രീമിലെയര്‍ സംവിധാനം സാമുദായിക സംവരണത്തെ അട്ടിമറിക്കുമെന്നതിനാല്‍ സംവരണത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കോടതി ഇടപെടലുകളില്‍ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X