പണിമുടക്ക് ശാന്തം; മൂന്ന് ജില്ലകളെ ഒഴിവാക്കി
തിരുവനന്തപുരം: കോട്ടക്കലുണ്ടായ ബസ്സപകടത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ മാര്‍ച്ച് 12 തിങ്കളാഴ്ച നടക്കുന്ന പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയ മൂന്ന് ജില്ലകളിലും ജനജീവിതം സാധാരണമാണ്. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജനജീവിതം മിക്കവാറും സ്തംഭിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പണിമുടക്ക് പൊതുവെ സമാധാനപരമാണ്. എറണാകുളത്ത് വൈപ്പിന്‍, പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.












Click it and Unblock the Notifications