തൃപ്പൂണിത്തുറയില്‍ ചന്ദ്രന്‍പിള്ള മത്സരിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ. ബാബു എംഎല്‍എക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും തൊഴിലാളി നേതാവുമായ കെ. ചന്ദ്രന്‍പിള്ള മത്സരിക്കും.
ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ചന്ദ്രന്‍പിള്ള മണ്ഡലത്തില്‍ നിശബ്ദ പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. സിപിഎമ്മില്‍ നിന്നും ഒരു ദശകം മുമ്പ് കോണ്‍ഗ്രസ് പിടിച്ചെടുത്ത ചുവപ്പുകോട്ട വീണ്ടെടുക്കാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെയാണ് ഇത്തവണ രംഗത്തിറക്കുന്നത്. ലോറന്‍സിനെ പരാജയപ്പെടുത്തിയ ബാബുവിനെ തോല്‍പ്പിക്കുക അത്ര എളുപ്പമായിരിക്കുകയില്ല. 1996ല്‍ ഗോപി കോട്ടമുറിക്കലിനെയാണ് കെ. ബാബു തകര്‍ത്തുവിട്ടത്. ഭൂരിപക്ഷം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചുകൊണ്ടായിരുന്നു ബാബുവിന്റെ രണ്ടാം ജയം.
പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പുകളിലെ ഫലം ഇത്തവണ എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലും ഉദയംപേരൂര്‍, തൃക്കാക്കര പഞ്ചായത്തുകളിലും ഭരണം എല്‍ഡിഎഫിനാണ്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കാണാന്‍ എല്‍ഡിഎഫ് തയ്യാറല്ല. സിറ്റിംഗ് എംഎല്‍എയായ ബാബുവിന് മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധങ്ങളാണ് ഇതിന് കാരണം.
തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ചന്ദ്രന്‍പിള്ളയുടെ നിയമസഭയിലേക്കുള്ള കന്നിപോരാട്ടമാണിത്.












Click it and Unblock the Notifications