പ്രശ്നങ്ങള്‍ വിപണിയെ തകര്‍ത്തു
മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രശ്നങ്ങള്‍ വിപണിയെ തകര്‍ത്തു. കഴിഞ്ഞ ആഴ്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഈ ആഴ്ചയും തുടരുകയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്പ്രസിഡന്റായിരുന്ന ആനന്ദ് രാത്തിയ്ക്കെതിരായ കുംഭകോണ ആരോപണങ്ങളും മുംബൈ ഉള്‍പ്പെടെ വിവിധ സ്റ്റോക്ക്എക്സ്ചേഞ്ചുകളിലുണ്ടായ പേയ്മെന്റ് പ്രശ്നവുമാണ് ഒഴിയാബാധ പോലെ വിപണിയെ പിടികൂടിയിരിക്കുന്നത്. വിപണിയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ നീക്കങ്ങള്‍ക്കും അനുകൂലപ്രതികരണമുണ്ടാക്കാനായില്ല.
മാര്‍ച്ച് 13 ചൊവാഴ്ച വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. മുംബൈ സൂചിക 227 പോയിന്റ് താഴ്ചയാണ് രേഖപ്പെടുത്തിയത്. 1992 നു ശേഷം വിപണിയിലുണ്ടായ ആറാമത്തെ വലിയ തകര്‍ച്ചയാണിത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും വന്‍ തകര്‍ച്ചയുണ്ടായി. 74 പോയിന്റാണ് ചൊവാഴ്ച എന്‍ എസ് സൂചികയില്‍ താഴ്ന്നത്.
വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ മുന്‍ നിര ഓഹരികള്‍ക്കെല്ലാം വന്‍ വിലയിടിവുണ്ടായി. പരമ്പരാഗത ഓഹരികളുടെയും വിലയിടിഞ്ഞു.
മുംബൈ സൂചിക
ഒടുവിലത്തെ നില-3540.65
തുടങ്ങിയത് -3767.89
താഴ്ച - 227.24
എന്‍ എസ് ഇ
ഒടുവിലത്തെ നില-1124.25
തുടങ്ങിയത്-1197.95
താഴ്ച -73.25
വില കൂടിയ ഓഹരികള്‍
ഹോഗന്‍സ് ഇന്‍ഡസ്ട്രീസ്, മൊബൈല്‍ ടെലി, ജെമിനി കമ്മ്യൂണിക്കേഷന്‍സ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, എന്‍ ഐ ഐ ടി, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ഹിമാചല്‍, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, എച്ച് സി എല്‍, സ്റ്റെര്‍ലൈറ്റ്, റിലയന്‍സ് പെട്രോ, എസ് എസ് ഐ, സില്‍വര്‍ലൈന്‍, പെന്റാമീഡിയ, വിപ്രോ, എ സി സി , ഐ ടി സി, ടെല്‍കോ, ടിസ്കോ, എസ് ബി ഐ, എല്‍ ടി, ഐ ിസ ഐ സി ഐ, ഡോ. റെഡ്ഡീസ് ലാബ്, ഗ്ലാക്സോ, ഡാബര്‍, ആപ്ടെക്.












Click it and Unblock the Notifications