തമിഴ്നാട്ടില്‍ സിപിഎമ്മിന് എട്ട് സീറ്റ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐക്കും എട്ട് വീതം സീറ്റുകള്‍ എഐഎഡിഎംകെ നല്‍കും.
എഐഎഡിഎംകെ മുന്നണിയിലെ സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 13 ചൊവാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത അറിയിച്ചു. ആകെയുള്ള 234 സീറ്റുകളില്‍ 141 എണ്ണത്തില്‍ എഐഎഡിഎംകെ മത്സരിക്കും. കോണ്‍ഗ്രസിനും തമിഴ് മാനില കോണ്‍ഗ്രസിനും കൂടി 47സീറ്റുകള്‍ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പട്ടാളി മക്കള്‍ കക്ഷി 27 സീറ്റുകളില്‍ മത്സരിക്കും. ഐഎന്‍എല്‍, ഫോര്‍വേഡ് ബ്ലോക്ക്, തമിഴക മുന്നേറ്റ കഴകം എന്നീ കക്ഷികള്‍ക്ക് ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. ജനതാദള്‍ എസിനും മുസ്ലീം ലീഗിനും സീറ്റുകള്‍ നീക്കിവച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുച്ചി ലോക്സഭാ മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.












Click it and Unblock the Notifications