ബസ്സപകടം: തിരിച്ചറിയാനുള്ളത് നാല് പേരെ
കോഴിക്കോട്: മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് കോഴിച്ചെനയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ചവരില്‍ ഇനി തിരിച്ചറിയാനുള്ളത് നാലു പേരെ. 36 പേരുടെ ജഡം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
നാല് മൃതദേഹങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്നത്. തിരിച്ചറിഞ്ഞ ജഡങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
നാലെണ്ണത്തില്‍ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധത്തിലാണ്. ഇവ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റ 24 പേരാണ് മൂന്ന് ആശുപത്രിയിലായി കഴിയുന്നത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications