സൈനികന്റെ മൃതദേഹം ബുധനാഴ്ച എത്തിക്കും
തിരുവനന്തപുരം: ജമ്മു-കശ്മീരില്‍ സ്ഫോടനത്തില്‍ മരിച്ച ക്യാപ്റ്റന്‍ ഹരി രാജ്കുമാറിന്റെ മൃതദേഹം സ്വദേശമായ തിരുവനന്തപുരത്ത് മാര്‍ച്ച് 14 ബുധനാഴ്ച എത്തിക്കും. മാര്‍ച്ച് 11 തിങ്കളാഴ്ച പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ തത്ക്ഷണം കൊല്ലപ്പെടുകയായിരുന്നു ക്യാപ്റ്റന്‍ ഹരിരാജ്കുമാര്‍.
ബുധനാഴ്ച ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മൃതദേഹം എത്തിക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടുവരുന്നമൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങും. അതിനു ശേഷം മൃതദേഹം സ്വദേശമായ വലിയവിളയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.
27 കാരനായ ഹരി രാജ്കുമാര്‍ 1993 ലായിരുന്നു സൈന്യത്തില്‍ ചേര്‍ന്നത്.












Click it and Unblock the Notifications