Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം പിബി തീരുമാനിക്കും

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി ലിസ്റ് മാര്‍ച്ച് 12 തിങ്കളാഴ്ചയും ചൊവാഴ്ചയുമായി ദില്ലിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനിക്കും.

സംസ്ഥാന കമ്മിറ്റിയില്‍ ചില സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാകും പൊളിറ്റ് ബ്യൂറോ തീരുമാനമെടുക്കുന്നത്.

രണ്ട് തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ചില സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കിയത്. സ്പീക്കര്‍ എം.വിജയകുമാര്‍, വൈദ്യുതി മന്ത്രി എസ്.ശര്‍മ, കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പോളിറ്റ് ബ്യൂറോയാണ്.

കഴിഞ്ഞ രണ്ട് തവണയും തിരുവന്തപുരം നോര്‍ത്തില്‍ നിന്ന് ജയിച്ച സ്പീക്കര്‍ എം.വിജയകുമാര്‍ വീണ്ടും ആ മണ്ഡലത്തില്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം നഷ്ടമായേക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈയെടുത്തിട്ടുള്ള വിജയകുമാര്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനാണ്. ഈ സ്വീകാര്യത മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ നഷ്ടപ്പെടുമെന്നതാണ് വിജയകുമാറിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുന്നതില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയെ പിന്തിരിപ്പിച്ചത്.

എന്നാല്‍ രണ്ടു തവണ മത്സരിച്ചവര്‍ മത്സരിക്കാന്‍ പാടില്ല എന്ന മാനദണ്ഡം വിജയകുമാറിന്റെ കാര്യത്തില്‍ മാത്രം ലംഘിക്കുന്നത് ശരിയാണോ എന്നതാണ് സംസ്ഥാന കമ്മിറ്റിയെ ആശയക്കുഴപ്പത്തിലെത്തിച്ചത്.

കഴക്കൂട്ടം മണ്ഡലത്തിലെ കടകംപള്ളി സുരേന്ദ്രനും സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പോളിറ്റ് ബ്യൂറോയാണ്.

എറണാകുളം ജില്ലയിലെ വടക്കേക്കര മണ്ഡലത്തില്‍ വൈദ്യുതി മന്ത്രി എസ്.ശര്‍മയെ വീണ്ടും മത്സരിപ്പിക്കണോ എന്നതും പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. സിഐടിയു വിഭാഗത്തിന്റെ എതിര്‍പ്പിനെ നേരിടുന്ന ശര്‍മക്ക് വടക്കേക്കരയില്‍ നിന്ന് വീണ്ടും ജയിക്കാനാവുമോ എന്ന ആശങ്കയാണ് ശര്‍മയുടെ സ്ഥാനാര്‍ഥിത്വത്തെ അനിശ്ചിതത്വത്തിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+