കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീ: പാലം പണിക്ക് ബുധനാഴ്ച അനുമതി

  • By Super
Google Oneindia Malayalam News

ഗോശ്രീ: പാലം പണിക്ക് ബുധനാഴ്ച അനുമതി കൊച്ചി: ഗോശ്രീ പാലങ്ങള്‍ പണിയുന്നതിന്് 14 ബുധനാഴ്ച അനുമതിയാകും. വര്‍ക്ക് ഓര്‍ഡര്‍ ബുധനാഴ്ച കൊച്ചി തുറമുഖ ട്രസ്റ്റ് കരാറുകാരായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കൈമാറും.

പാലം നിര്‍മാണത്തിന് എറണാകുളം സഹകരണ ബാങ്ക് നല്‍കുന്ന വായ്പയുടെ ആദ്യ ഗഡുവായ പത്ത് കോടി രൂപ മാര്‍ച്ച് 13 ചൊവാഴ്ച ഗോശ്രീ ദ്വീപ് വികസന അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ കെ ആര്‍ വിശ്വംഭരന് മന്ത്രി എസ് ശര്‍മ്മ കൈമാറി. പാലം പണി ആരംഭിക്കുന്നതിന് ഇനി തടസങ്ങളൊന്നുമില്ലെന്ന് മന്ത്രി ശര്‍മ്മ പറഞ്ഞു. സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

നിര്‍ദ്ദിഷ്ട വല്ലാര്‍പാടം ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാകണമെങ്കില്‍ ഗോശ്രീ പാലങ്ങളുടെ പണി വേഗം തീരേണ്ടതുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. മുപ്പത് മാസത്തിനകം പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെങ്കിലും 24 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X