പിള്ള സുപ്രിം കോടതിയില്‍ പ്രത്യേകഹര്‍ജി നല്‍കി
ദില്ലി: ഗ്രാഫൈറ്റ് കേസില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള കോടതിയില്‍ കീഴടങ്ങുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. കീഴ്ക്കോടതി വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
വിചാരണക്കോടതി നേരത്തെ പിള്ളക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ ഇതുവരെ പിള്ള തയ്യാറായില്ല.
ഹൈക്കോടതി വിധിക്കെതിരായ പിള്ളയുടെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ അദ്ദേഹം ആദ്യം കോടതിയില്‍ കീഴടങ്ങിയേ പറ്റൂ. എന്നാല്‍ കീഴടങ്ങുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിള്ള പ്രത്യേക ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബാലകൃഷ്ണപിള്ളയെ കിട്ടിയില്ലെന്ന് എസ്പി നിതിന്‍ അഗര്‍വാള്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. 16നുള്ളില്‍ പിള്ളയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.












Click it and Unblock the Notifications