ആലുവ സബ്ജിയിലില്‍ കലാപം
ആലുവ: ആലുവ സബ്ജയിലില്‍ മാര്‍ച്ച് 12 തിങ്കളാഴ്ചയുണ്ടായ കലാപത്തെ തുടര്‍ന്ന് 12 തടവുകാരെ വിയൂര്‍ ജയിലിലേക്ക് മാറ്റി.
മണികണ്ഠന്‍ എന്ന തടവുകാരനെ കാണാനെത്തിയ ഒരു സ്ത്രീ ഒരു പൊതി നല്‍കാന്‍ ശ്രമിച്ചത് വാര്‍ഡന്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ജയിലിനകത്ത് കലാപാന്തരീക്ഷമുണ്ടായത്.
പൊതി നല്‍കാന്‍ അനുവദിക്കാത്തതില്‍ ക്ഷുഭിതനായ മണികണ്ഠന്‍ വാര്‍ഡനെ ചീത്ത പറഞ്ഞ് ബഹളം വെച്ചു. മണികണ്ഠന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് മറ്റ് തടവുകാരും പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഇത് പരസ്പരം ആക്രമിക്കുന്ന സ്ഥിതി വരെയെത്തി.
സ്ഥിതി ശാന്തമാകാത്തതിനെ തുടര്‍ന്ന് 10 പേരെ വിയൂര്‍ ജയിലിലേക്ക് മാറ്റി. സ്ഥിരം കുറ്റവാളികള്‍ എന്ന് ആരോപിക്കപ്പെടുന്ന 10 പേരെയാണ ് മാറ്റിയത്.












Click it and Unblock the Notifications