Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം വേണം: തൃണമൂല്‍, ശിവസേന

ദില്ലി: ആയുധ ഇടപാടില്‍ ബങ്കാരു ലക്ഷ്മണിനും ജയാ ജറ്റ്ലിക്കുമെതിരായ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ശിവസേനാ തലവന്‍ ബാല്‍ താക്കറെ മാര്‍ച്ച് 14 ബുധനാഴ്ച മുംബൈയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ആരോപണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തന്റെ പാര്‍ട്ടി തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാവാത്ത സര്‍ക്കാരിനോട് രാജി വയ്ക്കാനാവശ്യപ്പെടണമെന്ന് ലാലു രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+