ആയുധകോഴ:സൈനിക കോടതി അന്വേഷിക്കും
ദില്ലി: ആയുധകോഴ ആരോപണങ്ങളെപ്പറ്റി സൈനിക കോടതി അന്വേഷിക്കും. ഇതിനായി ഒരു ലഫ്റ്റനന്റ് ജനറലിന്റെ കീഴില്‍ സൈനിക കോടതി രൂപീകരിക്കാന്‍ കരസേന ഉത്തരവിട്ടു. തെഹല്‍കാ ഡോട്ട് കോമില്‍ നിന്നും കോഴ കൈപ്പറ്റിയ മറ്റ് മൂന്ന് ഉന്നത സേനാ ഉദ്യോഗസ്ഥരെ കൂടെ സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ച് 14 ബുധനാഴ്ച സേന വക്താവ് അറിയിച്ചതാണിത്.
വിവാദമായ ടേപ്പ് അഭിമുഖങ്ങളെപ്പറ്റിയും ഇതില്‍ ഉള്‍പ്പെട്ട ഉന്നതോദ്യോഗസ്ഥരെപ്പറ്റിയും വിശദമായ അന്വേഷണം നടത്തും.
കോഴ വാങ്ങിയതായും ഇടപാടുകളില്‍ ഉള്‍പ്പെട്ടതായും ടേപ്പുകളില്‍ നിന്നും തെളിഞ്ഞ മേജര്‍ എം എസ് അലുവാലിയ, ബ്രിഗേഡിയര്‍ ഇഖ്ബാല്‍ സിംഹ്, കേണല്‍ സെഗാള്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ദില്ലിയിലെത്തിയാലുടന്‍ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈമാറും.












Click it and Unblock the Notifications