ജന കൃഷ്്മൂര്‍ത്തി ബി ജെ പി പ്രസിഡന്റ്
ദില്ലി: മുതിര്‍ന്ന നേതാവും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ജന കൃഷ്ണമൂര്‍ത്തി ബി ജെ പി യുടെ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായി. മാര്‍ച്ച് 14 ബുധനാഴ്ച പാര്‍ട്ടി വക്താവ് വി കെ മല്‍ഹോത്ര അറിയിച്ചതാണിത്.
ബുധനാഴ്ച ദില്ലിയില്‍ ചേര്‍ന്ന ബി ജെ പി കേന്ദ്ര ഓഫീസ് ഭാരവാഹികളുടെ യോഗത്തിലാണ് കൃഷ്ണമൂര്‍ത്തിയെ താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. തെഹല്‍കാ ഡോട്ട് കോം ഉയര്‍ത്തിയ ആയുധ കോഴ ഇടപാടുകളെത്തുടര്‍ന്ന് രാജി വച്ച ബങ്കാരു ലക്ഷ്മണിനു പകരമാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം.
തമിഴ്നാട്ടില്‍ നിന്നുള്ള ബി ജെ പി നേതാവായ കൃഷ്ണമൂര്‍ത്തിക്ക് 50 വര്‍ഷത്തെ സംഘപരിവാര്‍ പ്രവര്‍ത്തന പാരമ്പര്യമുണ്ട് .


Click it and Unblock the Notifications