പിന്തുണ പിന്‍വലിക്കുമെന്ന് മമത
ദില്ലി: പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ കേന്ദ്രമന്ത്രി സഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി.
ആയുധ ഇടപാട് കോഴ വിവാദങ്ങളില്‍ ഉള്‍പ്പെട്ട പ്രതിരോധ മന്ത്രി നല്‍കിയ രാജി സ്വീകരിക്കുകയും തെഹല്‍കാ ഡോട്ട് കോം പുറത്താക്കിയ വിവരങ്ങളിന്മേല്‍ അന്വേഷണം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ മമത ആവശ്യപ്പെട്ടു.
കോഴവിവാദങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ടോ, സി ബി ഐ യെക്കൊണ്ടോ, സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ടോ അന്വേഷണം നടത്തണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ ആരും ഇനി തത്സ്ഥാനങ്ങളില്‍ തുടരാന്‍ പാടില്ലെന്നും മമത നിര്‍ദ്ദേശിച്ചു.
തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദേശീയമുന്നണി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യം പുനപരിശോധിക്കേണ്ടി വരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications