സ്വതന്ത്ര അന്വേഷണം വേണം: നായിഡു
ഹൈദരാബാദ്: ആയുധ ഇടപാട് അഴിമതി വെളിപ്പെടുത്തലുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് തെലുങ്കുദേശം നേതാവ് എന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പുറത്തു വന്ന വിവരങ്ങളെവളരെ മോശമെന്ന് വിശേഷിപ്പിച്ച നായിഡു ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നവെന്നും അഭിപ്രായപ്പെട്ടു. ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ പുറത്തു നിന്ന് പിന്താങ്ങുന്ന പ്രധാന സഖ്യകക്ഷിയാണ് നായിഡുവിന്റെ തെലുങ്കുദേശം.
സത്യം പുറത്തുവരാന്‍ സ്വതന്ത്രാന്വേഷണം തന്നെ വേണമെന്ന് നായിഡു പറഞ്ഞു. എന്നാല്‍ പ്രശ്നത്തെക്കുറിച്ച് വളരെ സൂക്ഷിച്ചാണ് പ്രതികരിച്ചത്. സത്യം പുറത്തു വരണമെന്ന് നായിഡു ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രശ്നം സംബന്ധിച്ച് തെലുങ്കുദേശം സ്വീകരിക്കുന്ന നിലപാട് വെളിപ്പെടുത്താന്‍ നായിഡു വിസമ്മതിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ് തെലുങ്കു ദേശം നേതാവ് ഒഴിഞ്ഞുമാറി.












Click it and Unblock the Notifications