സര്‍ക്കാര്‍ രാജി വയ്ക്കില്ല: എന്‍ ഡി എ
ദില്ലി: ആയുധ കോഴ വിവാദം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരോ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസോ മറ്റി മന്ത്രിമാരോ രാജി വയ്ക്കേണ്ടതില്ലെന്ന് ദേശീയ ജനാധിപത്യ സഖ്യം തീരുമാനിച്ചു.
മാര്‍ച്ച് 14 ബുധനാഴ്ച ചേര്‍ന്ന എന്‍ ഡി എ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ദേശീയ ജനാധിപത്യമുന്നണി നേതാക്കളുടെ യോഗം വാജ്പേയിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് പിരിഞ്ഞു. കോഴ ആരോപണങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് യോഗം സ്ഥിരീകരിച്ചു.
എന്നാല്‍ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തില്ല. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് നല്‍കിയെന്നു പറയപ്പെടുന്ന രാജി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന നിലപാടിലാണ് മമത. എന്നാല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് രാജി സമര്‍പ്പിച്ചിട്ടില്ലെന്ന് സമതാ പാര്‍ട്ടി വൃത്തങ്ങള്‍ ഉറപ്പിച്ചു പയുന്നു.












Click it and Unblock the Notifications