ആയുധ കോഴ : വാജ്പേയിക്കും പങ്കെന്ന്
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച വിവാദ ആയുധ കോഴയിടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെഹല്‍കാ ഡോട്ട് കോം. വിവാദ ഇടപാട് പുറത്താക്കിയ തെഹല്‍കാ റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ മാര്‍ച്ച് 14 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന് ഉള്‍പ്പെടെ മറ്റു ചിലര്‍ കൂടി ഉള്‍പ്പെടുന്ന വിവാദ ടേപ്പിന്റെ രണ്ടാം ഭാഗം തെഹല്‍കാ ഉടന്‍ പുറത്താക്കുമെന്നും മാത്യു സാമുവല്‍ പറഞ്ഞു.താനാണ് ബി ജെ പി മുന്‍ പ്രസിഡന്റ് ബങ്കാരു ലക്ഷ്മണ് ഒരു ലക്ഷം രൂപ കൈമാറിയതെന്നും ലക്ഷ്മണ് 10 ലക്ഷമാണ് ആദ്യം ചോദിച്ചതെന്നും മാത്യു സാമുവല്‍ വെളിപ്പെടുത്തി.
ഇന്ത്യയുടെ അതിര്‍ത്തിയിലുടനീളം വാര്‍ത്താവിതരണ വേലി സ്ഥാപിക്കുന്നതിനുള്ള പ്രതിരോധ പദ്ധതിയില്‍ ഇസ്രയേലിലെ ഒരു സ്വകാര്യ സ്ഥാപനവുമായി നടത്തിയ ഇടപാടില്‍ ആഭ്യന്തരമന്ത്രിഎല് കെ അദ്വാനിയുടെ ഓഫീസ് കോടിക്കണക്കിന് രൂപ കോഴ വാങ്ങിയതായും ഈ ഇടപാടിന്റെ വ്യക്തമായ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും മാത്യു സാമുവല്‍ പറഞ്ഞു. 1,300 കോടി രൂപയുടെ ഇടപാടാണ് ഇസ്രയേല്‍ സ്ഥാപനവുമായി നടത്തുന്നത്.
ഈ ഇടപാടില്‍ കമ്മീഷന് ആകെ തുകയുടെ 25 ശതമാനമാണ്. ഏതാണ്ട് 325 കോടി രൂപ. കമ്മീഷന്റെ ഒരു ഭാഗം കൈമാറ്റം നടത്തിക്കഴിഞ്ഞു. അദ്വാനിയുടെ ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കരസേനയിലെ ഒരു റിട്ടയേര്‍ഡ് മേജറുമാണ് ഈ ഇടപാടിലെ ഇടനിലക്കാര്‍. റിട്ടയേര്‍ഡ് മേജര്‍ മുന്‍ കരസേനാ മേധാവി ജനറല്‍ വി പി മാലിക്കിന്റെ സഹപാഠിയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ ഇസ്രയേലി സ്ഥാപനവുമായുള്ള ഇടപാട് നടക്കില്ലെന്ന് മാത്യു സാമുവല്‍ ചൂണ്ടിക്കാട്ടി. 50 കോടി രൂപയില്‍ കൂടുതലുള്ള ഏത് പ്രതിരോധ ഇടപാടിനും കേന്ദ്ര ക്യാബിനറ്റിന്റെ സമ്മതം ആവശ്യമാണ്.
വെസ്റ്റ് എന്‍ഡ് (തെഹല്കായുടെ വ്യാജ ഇടപാട്) ഇടപാടില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനും ദേശീയ സുരക്ഷാ സമിതിയുടെ ഉപദേശകനുമായ ബ്രിജേഷ് മിശ്രയ്ക്ക് നേരിട്ട് പങ്കാളിത്തമുള്ളതായും മാത്യു സാമുവല്‍ വെളിപ്പെടുത്തി. തനിക്കും രാഷ്ട്രീയ നേതാക്കന്മാര്ക്കും ഭരിക്കുന്ന പാര്‍ട്ടിക്കും വേണ്ടി പണം കൈവശപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥനാണ് മിശ്രയെന്നും മാത്യു പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications