സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും
ദില്ലി: ആയുധ ഇടപാടില്‍ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
ഇത് സംബന്ധിച്ച് മാര്‍ച്ച് 13 ചൊവാഴ്ച രാത്രി പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് നാവിക സേനാ മേധാവി അഡ്മിറല്‍ സുശീല്‍ കുമാറുമായും പ്രതിരോധ സെക്രട്ടറി യോഗേന്ദ്ര നാരായണുമായും ചര്‍ച്ച നടത്തി. ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മൂന്ന് മേജര്‍ ജനറല്‍മാര്‍, രണ്ട് ബ്രിഗേഡിയര്‍മാര്‍, ഒരു ലഫ്റ്റനന്റ് കേണല്‍ എന്നിവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഡെഹ്റാഡൂണിലുള്ള കരസേനാ മേധാവി എസ്. പത്മനാഭനോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലേഷ്യയിലുള്ള വ്യോമസേനാ മേധാവി എ. വൈ. ടിപ്നിസ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ദില്ലിയിലെത്തും. ഇവരെത്തിയാലുടന്‍ അടുത്ത നടപടികള്‍ തുടങ്ങും.












Click it and Unblock the Notifications