സൈനിക ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദവുമായി ബന്ധപ്പെട്ട് നാല് സൈനിക ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
മേജര്‍ ജനറല്‍ പി. എസ്. കെ. ചൗധരി, ഓര്‍ഡിനന്‍സ് ഫാക്ടറി സ്റാഫ് ഓഫീസര്‍ എച്ച്. സി. പന്ത്, പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റന്റ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ നരേന്ദ്ര സിംഗ്, കരസേനാ ആസ്ഥാനത്തെ അസിസ്റന്റ് പി. ശശി എന്നിവരെയാണ് മാര്‍ച്ച് 14 ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട് കുനിശ്ശേരി ശശിനിവാസില്‍ പങ്കുണ്ണിയുടെ പുത്രനാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ശശി. ശശി 52, 000 രൂപ കൈപ്പറ്റിയതായാണ് ആരോപണം.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥന് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വക്താവ് വ്യക്തമാക്കി.
വീഡിയോ കാസറ്റില്‍ പണം വാങ്ങുന്നതായോ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതായോ കണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാര്‍ച്ച് 13 ചൊവാ്ഴച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.












Click it and Unblock the Notifications