ബാലകൃഷ്ണപിള്ള കീഴടങ്ങണം: ജേക്കബ്
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ ഹൈക്കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കീഴടങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് എംഎല്‍എ.
പിള്ള കേരളത്തിലില്ലെന്ന പൊലീസിന്റെ ഭാഷ്യം ശരിയല്ല. അദ്ദേഹം കേരളത്തില്‍ തന്നെയുണ്ടെന്ന് മാര്‍ച്ച് 13 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ജേക്കബ് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ഇടതുമുന്നണി വ്യാപകമായി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുകയാണെന്ന് ജേക്കബ് ആരോപിച്ചു. വിജ്ഞാപനം വരാത്തത് മൂലം ഇത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നേതാക്കള്‍ പിരിവ് നടത്തുകയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ജേക്കബ് അറിയിച്ചു.
താലുക്കിന്റെ ആസ്ഥാനമെവിടെയാണെന്നോ ഏതൊക്കെ വില്ലേജുകള്‍ ഉള്‍പ്പെടുമെന്നോ വിശദമാക്കാതെ തിരക്കിട്ടാണ് പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളല്ല യുഡിഎഫ് തന്നെയാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയതെന്ന് ജേക്കബ് പറഞ്ഞു. ഇത്തവണ അതുണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജേക്കബ് വ്യക്തമാക്കി.












Click it and Unblock the Notifications