പീതാംബരന്‍ മാസ്റര്‍ പള്ളുരുത്തിയില്‍
കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി. പി. പീതാംബരന്‍ മാസ്റര്‍ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ പീതാംബരന്‍ മാസ്ററെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷനാണ് ഇത്തവണയും എതിര്‍ സ്ഥാനാര്‍ത്ഥി.
സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും എന്‍സിപിയിലെത്തിയ യുവനേതാവ് പി. എം. ഹാരിസ് പള്ളുരുത്തി സീറ്റിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും പീതാംബരന്‍ മാസ്ററെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
എറണാകുളം ജില്ലയിലെ ഞാറക്കല്‍ സീറ്റ് സിപിഎമ്മുമായി വച്ചുമാറുന്നത് സംബന്ധിച്ച് എന്‍സിപി-സിപിഎം ചര്‍ച്ച നടക്കുന്നുണ്ട്. ഞാറക്കലില്‍ വി. കെ. ബാബുവിനെ മത്സരിപ്പിക്കാനാണ് എന്‍സിപി ആലോചിക്കുന്നത്.
പേരാവൂര്‍, ബാലുശ്ശേരി, മലപ്പുറം, ഒറ്റപ്പാലം, ഞാറക്കല്‍, പള്ളുരുത്തി, ചെങ്ങന്നൂര്‍, തിരുവനന്തപുരം ഈസ്റ് എന്നീ മണ്ഡലങ്ങളിലാണ് എന്‍സിപി കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ പേരാവൂര്‍, ഒറ്റപ്പാലം, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് വിജയിച്ചത്. ഇക്കുറി തിരുവനന്തപുരം ഈസ്റ്, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications