ഹൃത്വിക്ക് സംഭവം: നേപ്പാളില്‍ മന്ത്രി രാജി വച്ചു
കാഠ്മണ്ഡു: നേപ്പാളികള്‍ക്കെതിരെ ഹൃത്വിക്ക് റോഷന്‍ നടത്തിയതായി പറയപ്പെടുന്ന സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം നേപ്പാളില്‍ ഒരു മന്ത്രി രാജി നല്‍കി.
കൃഷി മന്ത്രി ജയപ്രകാശ് ഗുപ്തയാണ് മാര്‍ച്ച് 14 ബുധനാഴ്ച രാജി നല്‍കിയത്. ഗുപ്ത വാര്‍ത്താവിനിമയ മന്ത്രിയായിരിക്കുമ്പോഴാണ് ഹൃത്വിക്ക് സംഭവം ഉണ്ടാകുന്നത്.
ഹൃത്വക്കിനെതിരെ കുപ്രചരണം അഴിച്ചുവിട്ടതിന് ഒരു കേബിള്‍ ടിവി ഓപ്പറേറ്ററുടെ അപ്ലിങ്കിംഗ് ലൈസന്‍സ് ഗുപ്ത റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്താവിനിമയ മന്ത്രിയായി വന്നയാള്‍ ഈ ലൈസന്‍സ് പുനസ്ഥാപിച്ചു കൊടുത്തു.
ഇതാണ് ഗുപ്തയെ ചൊടിപ്പിച്ചതും അദ്ദേഹം രാജി വയ്ക്കാനുമുണ്ടായ കാരണവുമെന്ന് പറയപ്പെടുന്നു. ഒരു മാസത്തിന് മുമ്പ് കൊയ്രാള മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴാണ് ഗുപ്തയെ വാര്‍ത്താവിനിമയ വകുപ്പില്‍ നിന്നും കൃഷിവകുപ്പിലേക്ക് മാറ്റിയത്.
അതിനിടെ രാജ്യത്തെ പ്രതിസന്ധിയിലാക്കിയ പ്രധാനമന്ത്രി കൊയ്രാള രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍ സഹമന്ത്രി സുരേന്ദ്ര ഹമാലും രാജി നല്‍കിയത് കൊയ്രാളാ മന്ത്രിസഭയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications