കൊച്ചിയില്‍ ആധുനിക ട്രേഡ് സെന്റര്‍
കൊച്ചി: എറണാകുളം ചേംബര്‍ ഓഫ് കോമേഴ്സ് സുവര്‍ണജൂബിലി സ്മാരകമായി മറൈന്‍ ഡ്രൈവില്‍ ട്രേഡ് സെന്റര്‍ നിര്‍മ്മിക്കുന്നു.
അത്യാധുനിക വ്യാപാര സമുച്ചയമായി വിഭാവനം ചെയ്തിട്ടുള്ള സെന്ററില്‍ വിദേശ കമ്പോളത്തെ കുറിച്ചുള്ള അറിയിപ്പുകള്‍, കമ്പോള നിലവാരം, കയറ്റുമതി നിയമങ്ങളും സമ്പ്രദായങ്ങളും, വിദേശ പങ്കാളിത്തം, സാങ്കേതിക കൈമാറ്റം, നിയമസഹായ സെല്‍, കയറ്റുമതിയെ കുറിച്ച് വിവരം നല്‍കുന്ന ഏകജാലക സംവിധാനം തുടങ്ങിയവയുണ്ടാകും.
ഓഫീസുകള്‍ക്ക് സമുച്ചയത്തില്‍ സ്ഥലം നല്‍കും. വ്യാപാര സംബന്ധമായി സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകള്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ തുടങ്ങിയവ വ്യാപാരി വ്യവസായികളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും.
ചെറുപുഷ്പം ഫിലിംസ് വക ഭൂമയിലാണ് സെന്റര്‍ പണിയുക. സ്ഥലം കൈമാറുന്നതിനുള്ള ധാരണാ പത്രം ചേംബര്‍ പ്രസിഡന്റ് കെ. എന്‍. മന്‍സൂഖ് ചെറുപുഷ്പം ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ കെ. ജെ.ജോസഫുമായി മാര്‍ച്ച് 15 വ്യാഴാഴ്ച ഒപ്പുവച്ചു.












Click it and Unblock the Notifications