റബര്‍ വിപണിയുടെ ഭാവി ശോഭനമല്ല
കൊച്ചി: റബര്‍ വിപണിയുടെ ഭാവി ശോഭനമല്ലെന്ന് പ്രകൃതിദത്ത റബര്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ നോഹ് ചോംഗ് ഹോക്.
അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ഇതിന് പ്രധാന കാരണമാണെന്ന് മാര്‍ച്ച് 15 വ്യാഴാഴ്ച അസോസിയേഷന്‍ സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. റബര്‍ ഉപയോഗിക്കുന്ന കമ്പനികള്‍ ഒന്നിച്ചു നിന്ന് വിലയിടിക്കാന്‍ ലോകവ്യാപകമായി ശ്രമം നടത്തിവരികയാണ്. ഉല്‍പാദക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കാതെ ന്യായവില നേടിയെടുക്കാനാകില്ലെന്നും ചോംഗ് ഹോക് പറഞ്ഞു.
റബറിന്റെ ഉപഭോഗം കൂട്ടുന്നതിന് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിന് ഉല്‍പാദക രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി എല്‍. വി. സപ്തറിഷി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications