ജോര്‍ജ് ഫെര്‍ണാണ്ടസ് രാജി വച്ചു
ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവച്ചു. മാര്‍ച്ച് 15 വ്യാഴാഴ്ച വൈകുന്നേരമാണ് ഫെര്‍ണാണ്ടസ് രാജി വച്ചത്. ദൂരദര്‍ശനില്‍ രാജ്യത്തോടായി ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്.
ആയുധകോഴയിടപാടില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാരിനേയും രാ ജ്യത്തേയും അപകടപ്പെടുത്താനുള്ള ഗൂഢ പദ്ധതിയുടെ ഫലമാണ് കോഴയിടപാട് ആരോപണങ്ങളെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.
കോഴയിടപാടിനെപ്പറ്റി സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ താന്‍ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തതായും ഫെര്‍ണാണ്ടസ് അറിയിച്ചു.












Click it and Unblock the Notifications