പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു
ദില്ലി: പ്രധാനമന്ത്രി വാജ്പേയി രാഷ്ട്രപതി കെ ആര്‍ നാരായണനെ കണ്ടു. മാര്‍ച്ച് 15 വ്യാഴാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രധാനമന്ത്രി വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ രാഷ്ട്രപതി ഭവന്‍ വിട്ടു.
ആയുധകോഴയിടപാടുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കു ശേഷമുള്ള സ്ഥിതിഗതികള്‍ ധരിപ്പിക്കാനാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചതെന്നാണ് ഔദ്യേഗിക വിശദീകരണം. എങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വാജ്പേയി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.












Click it and Unblock the Notifications