തൃണമൂല്‍ മന്ത്രിമാര്‍ രാജി വച്ചു
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി, വിദേശകാര്യ സഹമന്ത്രി അജിത് പാഞ്ച എന്നിവര്‍ രാജി വച്ചു. കേന്ദ്രമന്ത്രിസഭയ്ക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി ഇരുവരും രാജി സമര്‍പ്പിക്കുകയായിരുന്നു.
ഒമ്പതംഗ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി മാര്‍ച്ച് 15 വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് യോഗം ചേര്‍ന്ന് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇക്കാര്യം രാഷ്ട്രപതിയെ പാര്‍ട്ടി രേഖാമൂലം അറിയിച്ചു.
യോഗം കഴിഞ്ഞ ഉടന്‍ മമതാ ബാനര്‍ജിയും അജിത് പാഞ്ചയും തങ്ങളുടെ രാജികള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു.
തൃണമൂല്‍ യോഗത്തിന് അല്‍പം മുമ്പ് മമതയുമായി രഞ്ജിപ്പിലെത്താനുള്ള പ്രധാനമന്ത്രി വാജ്പേയിയുടെ ശ്രമം ഫലവത്തായില്ല. പ്രധാനമന്ത്രിയുടെ പ്രത്യേകദൂതന്‍ സുദേന്തു കുല്‍ക്കര്‍ണി മമതാ ബാനര്‍ജിയെ തൃണമൂല്‍ യോഗത്തിനു മുമ്പ് അവരുടെ വസതിയില്‍ ചെന്ന് കണ്ടെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications