മമത പിന്തുണ പിന്‍വലിച്ചു
ദില്ലി: കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. മാര്‍ച്ച് 15 വ്യാഴാഴ്ച വൈകുന്നേരം പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയാണ് തന്റെ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
തെഹല്‍കാ ഡോട്ട് കോം പുറത്തുവിട്ട ആയുധ കോഴ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നുമുള്ള മമതയുടെ ആവശ്യം ദേശീയ ജനാധിപത്യ സഖ്യം കാര്യമായെടുക്കാത്തതിനാലാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതെന്ന് മമതാ ബാനര്‍ജി അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ജോര്‍ജ് ഫെര്‍ണാണ്ടസിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മമത കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 14 ബുധനാഴ്ച ചേര്‍ന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗം സര്‍ക്കാരോ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസോ രാജി വയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിക്ഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മന്ത്രി ഫെര്‍ണാണ്ടസിനെ പുറത്താക്കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മമത മുന്നറിയിപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications