ഫെര്‍ണാണ്ടസ് രാജി വച്ചേ തീരു: ജനതാദള്‍ യു
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദത്തിന്റെ വെളിച്ചത്തില്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജി വച്ചേ തീരു എന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജനതാദള്‍ യു ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിന് ഫെര്‍ണാണ്ടസ് രാജി വയ്ക്കണമെന്നാണ് ജനതാദള്‍ യു ആവശ്യപ്പെട്ടിരിക്കുന്നത്. ഫെര്‍ണാണ്ടസ് രാജി വയ്ക്കണമെന്ന് നേരത്തെ ഭരണമുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
ഫെര്‍ണാണ്ടസിന്റെ രാജി പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ജനതാദള്‍ യു നേതാവ് ദേവേന്ദ്ര പ്രസാദ് യാദവ് മാര്‍ച്ച് 15 വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഫെര്‍ണാണ്ടസ് രാജി വച്ചില്ലെങ്കില്‍ അടുത്ത നടപടിയെ കുറിച്ച് ആലോചിക്കുന്നതിനായി പാര്‍ട്ടിയുടെ പത്തംഗ പാര്‍ലമെന്ററി സമിതി യോഗം ചേരുമെന്നും യാദവ് വ്യക്തമാക്കി.












Click it and Unblock the Notifications