Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റൊന്നും ചെയ്തിട്ടില്ല: ജയാ ജെറ്റ്ലി

ദില്ലി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ സമതാ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ജയാ ജറ്റ്ലി.

വ്യക്തിപരമായി താന്‍ പണം സ്വീകരിച്ചിട്ടില്ല. തന്നെ സന്ദര്‍ശിച്ചവരോട് സംഭാവന പാര്‍ട്ടിയിലെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനാണ് താന്‍ നിര്‍ദേശിച്ചത്. മാര്‍ച്ച് 14 ബുധനാഴ്ച ജയാജറ്റ്ലി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

പ്രതിരോധ വകുപ്പടക്കം ഒരു വകുപ്പിന്റെയും പ്രവര്‍ത്തനത്തില്‍ സമതാ പാര്‍ട്ടി ഇടപെടാറില്ല. തന്നെ കാണാനെത്തിയവരോട് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് സംസാരിച്ചിട്ടുമില്ല. അവര്‍ തങ്ങളുടെ ആയുധ കമ്പനിക്ക് സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ അവരെ ഉപായത്തില്‍ പറഞ്ഞൊഴിവാക്കുകയായിരുന്നു.

ഒരു സുഹൃത്ത് വഴിയാണ് തന്നെ അവര്‍ കാണാനെത്തിയത്. സംഭാവന നല്‍കണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തനത്തിനായിട്ടായിരിക്കും ഉപയോഗിക്കുകയെന്ന് താന്‍ അവരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആര്‍.കെ.ജയിനിനെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നുവെന്നും ജെയിനിന്റെ വ്യക്തിപരമായ പണമിടപാടുകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സമതാ പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+