പാര്‍ലമെന്റ്് സ്തംഭിച്ചു
ദില്ലി: ആയുധഇടപാടില്‍ കോഴ വാങ്ങിയ സംഭവത്തെ ചൊല്ലി മാര്‍ച്ച് 15 വ്യാഴാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. തുടര്‍ന്ന് ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ സഭ വ്യാഴാഴ്ച്ചത്തേക്ക് പിരിയുന്നതായി പ്രഖ്യാപി ച്ചു.
വ്യാഴാഴ്ച ലോക്സഭ ചേര്‍ന്നയുടെനെ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം കുറ്റപ്പെടുത്തികൊണ്ട് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. രാജ്യസഭയും സമാനമായ രംഗങ്ങള്‍ക്ക് വേദിയായി.
സഭക്ക് പുറത്ത് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കത്തെത്തിയെങ്കിലും സെക്യൂരിറ്റിക്കാര്‍ ഇടപെട്ടതുമൂലം പ്രശ്നങ്ങളുണ്ടാവുന്നത് ഒഴിവായി. ഇരുപക്ഷവും ഭീഷണിയുടെ സ്വരം മുഴക്കിതുടങ്ങിയപ്പോള്‍ ഇരുവിഭാഗത്തിനുമിടയില്‍ ഒരു ചങ്ങല തീര്‍ത്ത് സെക്യൂരിറ്റിക്കാര്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുകയായിരുന്നു.












Click it and Unblock the Notifications