ആസിഡ് ബാര്‍ജ് ചരിഞ്ഞത് ഭീതിയുണര്‍ത്തി
കൊച്ചി: കൊച്ചി തുറമുഖത്ത് ക്യൂ എട്ട് ബര്‍ത്തില്‍ ഫോസ്ഫോറിക് ആസിഡ് കയറ്റിക്കൊണ്ടിരുന്ന ബാര്‍ജ് ബാലന്‍സ് തെറ്റി ചരിഞ്ഞത് സംഭ്രാന്തി പരത്തി.
മാര്‍ച്ച് 15 വ്യാഴാഴ്ചഫാക്ട് അമ്പലമേട് ഡിവിഷനിലേക്കുള്ള ആസിഡ് കയറ്റുകയായിരുന്ന ബാര്‍ജാണ് ചരിഞ്ഞത്. ബാര്‍ജില്‍ നിന്നും ആസിഡ് കായലിലേക്കൊഴുകിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തുറമുഖ ട്രസ്റ് അധികൃതര്‍ പറഞ്ഞു. ബര്‍ത്തിനോട് ചേര്‍ത്ത് പിടിച്ചു കെട്ടിയ ബാര്‍ജ് പിന്നീട് ഡ്രഡ്ജന്‍ ഉപയോഗിച്ച് നേരെ നിര്‍ത്തുകയായിരുന്നു.
ബാര്‍ജിലെ ആസിഡ് മുഴുവന്‍ പമ്പ് ചെയ്ത് മറ്റൊരു ബാര്‍ജിലേക്ക് പകര്‍ത്തിയതായും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications