കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ രാജി വയ്ക്കണമെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആയുധ കോഴ ഇടപാടില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് കേരളത്തിലെ ഇരുമുന്നികളും ആവശ്യപ്പെട്ടു. എന്നാല്‍ കോഴ ആരോപണം ബി ജെ പി സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും സര്‍ക്കാര്‍ രാജി വയ്ക്കേണ്ടതില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ പ്രസ്താവിച്ചു.

തെഹല്‍കാ ഡോട്ട് കോമിന്റെ വീഡിയോ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും വിചാരണ ചെയ്യണമെന്ന് ഇടതുമുന്നണി കണ്‍വീന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വാജ്പേയി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക ബാധ്യതയില്ലെന്നും കുറ്റക്കാരായ നേതാക്കളെ വിചാരണയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി പ്രസിഡന്റ് സി കെ പത്മനാഭന്‍ നടത്തി വരുന്ന പരിവര്‍ത്തന യാത്ര അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും അച്യുതാനന്ദന്‍ നിര്‍ദ്ദേശിച്ചു.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുവെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി ആയുധകോഴയിടപാടിലെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് ഐക്യജനാധിപത്യമുന്നണി കണ്‍വീനര്‍ കെ ശങ്കരനാരായണനും ആവശ്യപ്പെട്ടു. ബി ജെ പി പ്രസിഡന്റായിരുന്ന ബങ്കാരു ലക്ഷ്മണ്‍ രാജി വച്ചതു തന്നെ വാജ്പേയി സര്‍ക്കാരിന്റെ അഴമതിക്കു തെളിവാണ്. അഴിമതി മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്- ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.

രാജ്യതാത്പര്യങ്ങള്‍ ബലി കഴിച്ചവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രസ്താവിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാണെന്നും വെളിയം ചൂണ്ടിക്കാട്ടി.

എന്നാല്‍ ബി ജെ പി സര്‍ക്കാരിനെതിരേ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആുയുധ കോഴ ഇടപാടുകള്‍ സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങളെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ പറഞ്ഞു. കൊല്ലത്ത് പരിവര്‍ത്തനയാത്രയോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ മാത്രം വില കുറഞ്ഞ പാര്‍ട്ടിയല്ല ബി ജെ പി യെന്നു പറഞ്ഞ പത്മനാഭന്‍, അഴിമതി നടത്തിയിരുന്നുവെങ്കില്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കാമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ബാലിശമായ ആരോപണങ്ങളില്‍ കുടുങ്ങി ബി ജെ പി സര്‍ക്കാര്‍ വീഴില്ല. എനാനല്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X