ഗുരുവായൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച സമാപനം
ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവം മാര്‍ച്ച് 15 വ്യാഴാഴ്ച രാത്രി സമാപിക്കും. രാത്രി നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനം കുറിക്കുക.
10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ പതിനായിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍ ഈ ദിവസങ്ങളില്‍ നടന്നു.
പള്ളിക്കുറുപ്പ് കൊള്ളുന്ന ഭഗവാനെ ഉണര്‍ത്തുന്നതാണ് ആറാട്ട് ദിനത്തിലെ ആദ്യചടങ്ങ്. വൈകുന്നേരം ദീപാരാധാനയ്ക്കു ശേഷം ഗ്രാമപ്രദക്ഷിണത്തിനും ആറാട്ടിനുമായി ഭഗവാനെ പുറത്തെഴുന്നള്ളിക്കും.
ആറാട്ടിനു ശേഷം തന്ത്രി ചേന്നാസ് രാമന്‍ നമ്പൂതിരിപ്പാട് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും.












Click it and Unblock the Notifications