മദ്യദുരന്തം: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
കൊച്ചി: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മദ്യദുരന്തത്തിലെ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ താത്ത എന്ന ഹയറുന്നീസ, ഭര്‍ത്താവ് രാജന്‍, സഹായി രാജു എന്നിവര്‍ക്കാണ് മാര്‍ച്ച് 15 വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ദുരന്തത്തെക്കുറിച്ച് ഇതു വരെ അവസാന റിപ്പോര്‍ട്ട് ഒരു കോടതിയിലും എത്താത്തത് ചൂണ്ടിക്കാട്ടി ജസ്റ്റീസ് എന്‍ കൃഷ്ണ്‍ നായര്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. കേരള അബ്കാരി നിയമം 41-4 വകുപ്പ് പ്രകാരം കുറ്റമാരോപിക്കപ്പെട്ടവര്‍ കുറ്റക്കാരല്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ജാമ്യം അനുവദിക്കാനാവൂ.
കേസിലെ മറ്റൊരു പ്രതിയായ കൊച്ചനിയുടെ ജാമ്യാപേക്ഷ കോടതി മാര്‍ച്ച് 16 വെള്ളിയാഴ്ച പരിഗണിക്കും.












Click it and Unblock the Notifications