ഇടപ്പള്ളിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
കൊച്ചി: ദേശീയപാത 17ല്‍ ചേരാനല്ലൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള പുതിയ റോഡിന്റെയും റെയില്‍വെ മേല്‍പാലത്തിന്റെയും നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി മുതല്‍ ചേരാനല്ലൂര്‍ വരെ മാര്‍ച്ച് 17 ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും.
ഹര്‍ത്താല്‍ ദിനത്തില്‍ ഇടപ്പള്ളി മുതല്‍ ചേരാനല്ലൂര്‍ ഫെറി വരെയുള്ള പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടച്ചിടും. ഈ മേഖലയില്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ലെന്നും ഓടാന്‍ അനുവദിക്കില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
നിലവിലുള്ള ഇടപ്പള്ളി-ചേരാനല്ലൂര്‍ റോഡ് മുന്‍ എന്‍എച്ച് 17ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ട് 30 വര്‍ഷമായി. എന്നാല്‍ ഹൈവേയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാനോ ഇടപ്പള്ളി റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ ഇതുവരെ നടപടിയായിട്ടില്ല.
എന്‍എച്ച് 17ന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കുകയും ഇടപ്പള്ളി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഉടനെ നിര്‍മിക്കുകുകയും വേണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. പോണേക്കരയില്‍ ലെവല്‍ക്രോസ് അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. തീരുമാനം വൈകിയാല്‍ ദേശീയപാതയും റെയില്‍വേ ലൈനും ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications