കോഴ: ജുഡീഷ്യല്‍ അന്വേഷണം നടത്തിയേക്കും
ദില്ലി: ടെഹല്‍കാ.കോം പുറത്തുവിട്ട ആയുധഇടപാടില്‍ കോഴ വാങ്ങിയ സംഭവത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
മാര്‍ച്ച് 16 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടക്കുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഒരു സിറ്റിംഗ് സുപ്രിം കോടതി ജഡ്ജിയെ കൊണ്ടാവും അന്വേഷണം നടത്തിക്കുക.
സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം വേണമെന്ന് സമതാ പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications