കോഴവിവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തും
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) തീരുമാനിച്ചു. സുപ്രീം കോടതി ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക.
മാര്‍ച്ച് 16 വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് മുന്നണി കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
മന്ത്രിമാരായ നിതീഷ്കുമാര്‍, ദിഗ്വിജയസിംഗ്, ശ്രീനിവാസ പ്രസാദ് എന്നിവരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ തീരുമാനിച്ചു. മുന്നണിയുടെ കണ്‍വീനറായി ജോര്‍ജ് ഫെര്‍ണാണ്ടസ് തുടരണമെന്നാണ് ഘടകക്ഷികള്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications