സൈനികതല അന്വേഷണം മാര്‍ച്ച് 19 മുതല്‍
ദില്ലി: ആയുധ ഇടപാടിലെ കോഴ വിവാദത്തെ പറ്റി സൈനിക തലത്തിലുള്ള അന്വേഷണം മാര്‍ച്ച് 19 തിങ്കളാഴ്ച തുടങ്ങും.
കരസേനാ ആസ്ഥാനത്തെ ഡയറക്ടര്‍ ജനറലും രണ്ട് മേജര്‍ ജനറല്‍മാരുമായിരിക്കും സൈനിക ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലുണ്ടാവുകയെന്ന് കരസേനാ വക്താവ് മാര്‍ച്ച് 16 വെള്ളിയാഴ്ച അറിയിച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതിരോധമന്ത്രാലയവും കരസേനയും ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പട്ടാള കോടതിക്ക് മുമ്പാകെ അന്വേഷണവിധേയരാകുന്നത് ആദ്യമായാണ്.












Click it and Unblock the Notifications