ആഭ്യന്തര വകുപ്പ് മാത്യുവിനെതിരെ നിയമനടപടിക്ക്
ദില്ലി: കേന്ദ്ര ആഭ്യന്തര വകുപ്പ് തെഹല്‍കാ റിപ്പോര്‍ട്ടര്‍ മാത്യു സാമുവലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.
അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിലും അതിര്‍ത്തി രക്ഷാസേനയ്ക്കുള്ള പ്രത്യേക വാര്‍ത്താവിനിമയ സംവിധാനം വാങ്ങുന്നതിലും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് 325 കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന മാത്യുവിന്റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ മാത്യുവിനെതിരെ നിയമനടപടിയെടുക്കാനാണ് ആലോചിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ മാര്‍ച്ച് 16 വെള്ളിയാഴ്ച അറിയിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിനെതിരായ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്ന് മാത്യു അവകാശപ്പെട്ടത്. എന്നാല്‍ അത്തരം തെളിവുകള്‍ തങ്ങളുടെ കൈയിലില്ലെന്ന് ഖേദി തെഹല്‍ക്കയുടെ എഡിറ്റര്‍ തരുണ്‍ തെജ്പാല്‍ വ്യക്തമാക്കിയിരുന്നു. തെറ്റായ ആരോപണത്തില്‍ മാപ്പ് ചോദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന് തരുണ്‍ കത്തുമെഴുതിയിരുന്നു. എന്നാല്‍ മാത്യു തന്നെ മാപ്പ് അപേക്ഷിക്കണമെന്ന പിടിവാശിയിലാണ് ആഭ്യന്തരവകുപ്പ്.












Click it and Unblock the Notifications