നിതീഷ്കുമാറിന്റെ രാജി സ്വീകരിച്ചില്ല
ദില്ലി: സമതാ പാര്‍ട്ടി മന്ത്രിമാരായ കേന്ദ്രകൃഷിമന്ത്രി നിതീഷ്കുമാറും സഹമന്ത്രിമാരായ ദിഗ്വിജയ്സിംഗും ആര്‍.ശ്രീനിവാസപ്രസാദും രാജി സമര്‍പ്പിച്ചെങ്കിലും പ്രധാനമന്ത്രി വാജ്പേയി രാജി സ്വീകരിച്ചില്ല.
പ്രധാനമമന്ത്രി രാജി സ്വീകരിച്ചില്ലെങ്കിലും രാജി തീരുമാനത്തില്‍ മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുകകയാണ്. പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു.
കോഴവിവാദത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി ഫെര്‍ണാണ്ടസിന്റെ നിരപരാധിത്വം തെളിയിക്കും വരെ തങ്ങള്‍ മന്ത്രിസഭയില്‍ അംഗങ്ങളായി തുടരില്ലെന്ന് നിതീഷ്കുമാറും ദിഗ്വിജയ്സിംഗും മാര്‍ച്ച് 15 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമതാ പാര്‍ട്ടിയ്ക്കെതിരെ കുപ്രചാരണം നടത്തുന്ന തത്പരകക്ഷികളെ വെളിച്ചത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications