സര്‍ക്കാര്‍ രാജി വയ്ക്കേണ്ട: ആര്‍എസ്എസ്
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദത്തിന്റെ വെളിച്ചത്തില്‍ വാജ്പേയി സര്‍ക്കാര്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആര്‍എസ്എസ്.
കോഴവിവാദത്തില്‍ കഴമ്പുണ്ടെന്ന് ആര്‍എസ്എസ് കരുതുന്നതായി മാര്‍ച്ച് 16 വെള്ളിയാഴ്ച ആര്‍എസ്എസ് വക്താവ് എം. ജി. വൈദ്യ പറഞ്ഞു. സംഭവത്തെ കുറിച്ച് നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും വൈദ്യ പറഞ്ഞു.
എന്നാല്‍ ഇതിന്റെ പേരില്‍ മന്ത്രിസഭ രാജി വയ്ക്കേണ്ട കാര്യമില്ല.ഇന്ത്യാ ചൈനാ യുദ്ധത്തിന് ശേഷം അന്നത്തെ പ്രതിരോധമന്ത്രി വി. കെ. കൃഷ്ണമേനോന്‍ മാത്രമേ രാജി വച്ചുള്ളുവെന്ന് ആര്‍എസ്എസ് വക്താവ് എം. ജി. വൈദ്യ ചൂണ്ടിക്കാട്ടി. അന്ന് പ്രധാനമന്ത്രി നെഹ്രുവും മറ്റ് മന്ത്രിമാരും രാജി വച്ചില്ല.
പണം വാങ്ങിയെന്ന് പറയപ്പെടുന്ന ആര്‍. കെ. ഗുപ്തയ്ക്ക് ആര്‍എസ്എസിന്റെ ട്രസ്റിയല്ലെന്ന് വൈദ്യ വ്യക്തമാക്കി. ബംഗാരു ലക്ഷ്മണ്‍ മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നതിന് സംഘടനയെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ലെന്നും വൈദ്യ പറഞ്ഞു.












Click it and Unblock the Notifications