Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ വിനോദസഞ്ചാര പദ്ധതികള്‍

കൊച്ചി: കര്‍ണാടകയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വന്‍പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി കര്‍ണാടക സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വത്സല കൊച്ചിയില്‍ അറിയിച്ചു.

വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ സര്‍വപിന്തുണയും നല്‍കും. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രത്യേക പാക്കേജുകള്‍ക്ക് രൂപം നല്‍കാനും പദ്ധതിയുണ്ട്.

കൊച്ചിയിലെ താജ് മലബാറില്‍ സംഘടിപ്പിച്ച കര്‍ണാടക ടൂറിസം മീറ്റില്‍ കേരളത്തിലെ ടൂറിസം വ്യവസായ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു വത്സല വത്സ. സമഗ്രമായ വിനോദസഞ്ചാരനയം ആദ്യമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കര്‍ണാടകമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

വിവരസാങ്കേതിക വിദ്യയ്ക്കും ബയോടെക്നോളജിക്കും ഒപ്പം വികസനത്തിനായി പ്രാമുഖ്യം നല്‍കിയിരിക്കുന്ന മേഖലയാണിത്. സര്‍ക്കാരിന്റെ പിന്തുണയോടെ സ്വകാര്യമേഖലയെയും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+