അന്വേഷണം നാല് മാസത്തിനകം തീര്‍ക്കും
ദില്ലി: ആയുധ കോഴവിവാദത്തെ കുറിച്ചുള്ള അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ചു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയോ സിറ്റിംഗ് ജഡ്ജിയോ ആയിരിക്കും അന്വേഷണം നടത്തുകയെന്നും വാജ്പേയി പറഞ്ഞു.
കോഴവിവാദത്തിന്റെ വെളിച്ചത്തില്‍ മാര്‍ച്ച് 16 വെള്ളിയാഴ്ചദൂരദര്‍ശനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് വാജ്പേയി ഈ പ്രഖ്യാപനം നടത്തിയത്. അന്വേഷണത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വാജ്പേയി വ്യക്തമാക്കി.
ആയുധ ഇടപാടുകാരുടെ നീരാളിക്കൈകള്‍ രാഷ്ട്രീയക്കാരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ഇടയില്‍ എത്തിയത് രാഷ്ട്രമൂല്യങ്ങളില്‍ വന്ന തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് വാജ്പേയി പറഞ്ഞു. പാര്‍ലമെന്റില്‍ സംഭവം ചര്‍ച്ച ചെയ്യാനാവാതെ വന്നതുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട് ജനങ്ങളെ നേരിട്ട് അറിയിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications