റബറധിഷ്ഠിത അണക്കെട്ടുകള്‍ക്ക് ചൈനീസ് സഹായം
തിരുവനന്തപുരം: കേരളത്തില്‍ റബറധിഷ്ഠിത അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് ചൈനീസ് സാങ്കേതിക സഹായം ലഭിച്ചേക്കും.
വ്യവസായ മന്ത്രി സുശീലാഗോപാലന്റെ ചൈനീസ് സന്ദര്‍ശനത്തിനിടയിലാണ് ചൈനയിലെ അപ്സെറ്റ് എന്റര്‍പ്രൈസസ്, ഗാങ്്ഷൂ റബര്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളാണ് സഹായ വാഗ്ദാനം നല്‍കിയത്.
റബര്‍ അധിഷ്ഠിത അണക്കെട്ടുകള്‍, ചെക്ക് ഡാമുകള്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്കാണ് സഹായം ലഭിക്കുക. റബര്‍ ചേര്‍ന്ന മിശ്രിതം അണക്കെട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായിരിക്കും ഇതിന്റെ സാങ്കേതിക വിദ്യ. ഇതിന് സമാനമായ ഒന്നാണ് ഇപ്പോള്‍ റബറൈസ്ഡ് റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതും. വ്യവസായ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അജയകുമാറും കമ്പനി അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കേരള പ്രൊഡക്ടിവിറ്റി കൗണ്‍സിലിന് ഹോങ്കോംഗ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സഹായം നല്‍കും. ഹോങ്കോംഗിന്റെ വ്യാവസായിക വികസനത്തില്‍ കൗണ്‍സില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം സംസ്ഥാനം കരാറില്‍ ഒപ്പുവയ്ക്കും. ഐടി രംഗത്ത് സഹകരണം നടപ്പാക്കുന്നതിനായി കെല്‍ട്രോണുമായി ഹോങ്കോംഗ് സര്‍ക്കാര്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കും. ഹോങ്കോംഗിലെ മലയാളികള്‍ കേരളത്തില്‍ മുതല്‍മുടക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications