Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെതിരെ കോടതി നേരിട്ട് അന്വേഷിക്കുന്നു

കൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരായ കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്താന്‍ എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജ് എസ്. സതീനാഥന്‍ തീരുമാനിച്ചു.

നേരത്തെ കോടതി ഉത്തരവ് പ്രകാരം മധ്യമേഖലാ വിജിലന്‍സ് എസ്പി അന്വേഷണം നടത്തിയ ശേഷം വ്യക്തമായ തെളിവുകളില്ലെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരനായ നവാബ് രാജേന്ദ്രന്‍ സമര്‍പ്പിച്ച ആക്ഷേപത്തിലാണ് കോടതിയുടെ തീരുമാനം.

കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേസിലെ സാക്ഷികളുടെ പട്ടികയും നവാബ് സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 16 വെള്ളിയാഴ്ച എറണാകുളം റസ്റ് ഹൗസില്‍ നടന്ന ക്യാമ്പ് സിറ്റിംഗിലാണ് നവാബ് സാക്ഷിപ്പട്ടിക ഹാജരാക്കിയത്.

കരുണാകരന്റെ ഭാര്യക്ക് അമേരിക്കയില്‍ ചികിത്സ നടത്താന്‍ ചെലവായ 47 ലക്ഷം രൂപയും ടെലിഫോണ്‍ ബില്ലിനത്തിലുള്ള 20 ലക്ഷം രൂപയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ വിവിധ പൂജകളുടെയും കണക്കുകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് നവാബ് ഹര്‍ജിയില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+